കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ വിജയം തുടരാൻ ഗോകുലം കേരള എഫ്സി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനെ നേരിടും.
വൈകുന്നേരം നാലിനാണ് മത്സരം. കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയമാണ് വേദി.
സീസണിൽ നാല് മത്സരങ്ങൾ കളിച്ച ഗോകുലം കേരളയ്ക്ക് ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്. രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഗോകുലം വ്യാഴാഴ്ച ഇറങ്ങുന്നത്. അഞ്ച് പോയിന്റുള്ള ഗോകുലം ലീഗ് ടേബിളിൽ ഏഴാമതാണ്.
നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ഷില്ലോംഗ് ലജോംഗിനുള്ളത്. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ഷില്ലോംഗ് ലജോംഗ്.